Tuesday, 20 September 2016

സ്വത്ത്

എനിക്കൊരു സ്വത്തുണ്ട്
സ്വത്വങ്ങൾക്കപ്പുറമുള്ളൊരു സ്വത്ത്:
സ്വത്വങ്ങളെല്ലാം
എന്റെ വികലമതിയാൽ ഉരുത്തിരിയുന്ന കഴിവില്ലായ്മകളാണ് ;
അഥവാ അത്തരം ചിന്താധാരകളാണ്;
അലസതയാണ് !!

ഇവയെല്ലാം സ്വയം കൃതമല്ലെന്ന ധാരണയിൽ
ഞാൻ പിടിമുറുക്കുന്നു

സ്വത്തും അങ്ങനെ തന്നെ.

ഇരുണ്ട ശൂന്യഗോളത്തിലകപ്പെട്ട
ഒരു മിന്നാമിനുങ്ങിന്റെ
നുറുങ്ങുവെട്ടം പോലെ അത്
അലയുന്നു വിഫലമായി..

ആസ്വത്തിനെ പോഷിപ്പിക്കാൻ
പുഷ്ടിപ്പെടുത്താൻ
നാളെകൾ ഇനിയുമുണ്ടല്ലോ
എന്ന അന്ധാശ്വാസത്താൽ
ഞാൻ നടന്നു നീങ്ങുന്നു
ലക്ഷ്യമില്ലാതെ...

Thursday, 21 July 2016

ആദികാവ്യ രചയിതാവ് തൻറെ മൃദു തൂലികാചലന ഹേതുവാം 
വേടബാണമതു കൊണ്ടു തീവ്രരുജ യിലാണ്ട   ക്രൗഞ്ച മിഥുനങ്ങളേ 
ഏ കിടാO   നെടിയ വന്ദനം ! വരിക രാമജീവിത കഥാമൃതം 
പാടിടുന്നതിനു  മുന്നിൽ വന്നു വിളയാടുവാനാലിവു  കാട്ടണേ ..

Friday, 22 April 2016

മഴ

നീട്ടി വിളിക്കുന്നമ്മയെന്നെ,
നീട്ടി നീട്ടി വിളിക്കുന്നമ്മയെന്നെ.
കേൾപ്പൂ ഞാനീ മഴത്തുള്ളി തൻ
തേരിലേറി വരുന്നൊരാ മധൂര സ്വരം.
അന്നാരവത്തോടെയീ മഴയാടിയ
താണ്ഡവത്തിൽ നേർത്തലിഞ്ഞ സ്വരം.
എൻ്റെ മറുവിളിയ്ക്ക് കാതോർത്തി –
രിപ്പുണ്ടമ്മയി കാർമേഘങ്ങൾക്കു മേലെ.
ഈ മഴയുടെ ഹുങ്കാരം ഓരോരോ തുള്ളികളായ്
എൻ്റെ നെറുകയിൽ വന്നു വീഴുമ്പോഴും
എന്നമ്മ തൻ സ്നേഹം നിറഞ്ഞ
തലോടലുകളറിയൂന്നു ഞാൻ.
അമ്മ കെട്ടിത്തന്ന കടലാസ് വള്ളങ്ങൾ
എൻ്റെ മുന്നിലിപ്പോഴും തത്തിക്കളിക്കുന്നു.
മഴയെൻ്റെ മുന്നിൽ തളം കെട്ടി തന്ന
ഓർമ്മയിൽ കമിഴ്ന്നു കിടന്നു ഞാനലറി,
“ഇല്ല ഇല്ല നിന്നെ ജയിക്കാൻ വിടില്ല ഞാൻ
എന്നമ്മ ഓർമ്മയായ് നിന്നിലുള്ളിടത്തോളം …”

മിണ്ടാപ്രാണികൾ...

മനുഷ്യനാം മൃഗം മേയുന്നുലകിലെങ്ങും
ഈയൊരു മതം മാത്രമാണിന്ന് മുന്നിൽ
നാട്ടിൽ  മനുഷ്യൻ കാട്ടിൽ മനുഷ്യൻ
നോക്കെത്താദൂരത്തെ ചെപ്പിൽ  മനുഷ്യൻ!
നിന്റെ  വേദനകളാരരിയുന്നവർ തമ്മിലോ
വെട്ടുവാൻ നേരമില്ലെന്നവർ
നീ തന്നെ നിന്നെ പൊതിഞ്ഞുകാത്തീടുക
കടിച്ചുകീറാതീ മനുഷ്യപ്പരിഷകൾ !
നിങ്ങളും കൂടെപ്പിരന്നവർ തന്നെയെന്നെങ്കിലും
തങ്ങളിലിഷ്ടത്തിനിന്നുമ്മിടമില്ല.

Tuesday, 19 April 2016

Krishna & Radha (Ball pen)


Krishna and Radha (mural style)

Size: A4 
Medium: Ball pen
Duration: 3 hrs 


My Colleague's daughter (Color Pencil)

My Colleague's daughter (Color Pencil) 
Medium : Colored pencil
Size : A4
Duration : 2 Hours

Portrait of Colleague's daughter