Tuesday, 20 September 2016

സ്വത്ത്

എനിക്കൊരു സ്വത്തുണ്ട്
സ്വത്വങ്ങൾക്കപ്പുറമുള്ളൊരു സ്വത്ത്:
സ്വത്വങ്ങളെല്ലാം
എന്റെ വികലമതിയാൽ ഉരുത്തിരിയുന്ന കഴിവില്ലായ്മകളാണ് ;
അഥവാ അത്തരം ചിന്താധാരകളാണ്;
അലസതയാണ് !!

ഇവയെല്ലാം സ്വയം കൃതമല്ലെന്ന ധാരണയിൽ
ഞാൻ പിടിമുറുക്കുന്നു

സ്വത്തും അങ്ങനെ തന്നെ.

ഇരുണ്ട ശൂന്യഗോളത്തിലകപ്പെട്ട
ഒരു മിന്നാമിനുങ്ങിന്റെ
നുറുങ്ങുവെട്ടം പോലെ അത്
അലയുന്നു വിഫലമായി..

ആസ്വത്തിനെ പോഷിപ്പിക്കാൻ
പുഷ്ടിപ്പെടുത്താൻ
നാളെകൾ ഇനിയുമുണ്ടല്ലോ
എന്ന അന്ധാശ്വാസത്താൽ
ഞാൻ നടന്നു നീങ്ങുന്നു
ലക്ഷ്യമില്ലാതെ...